മലയാളി - ഒരു ചെറു മലയാളം കവിത - malayalam kavitha

Sunday, November 27, 2011

മലയാളിയമ്മക്ക് ഞാന്‍ പിറന്നു
മലയാളമുരുവിട്ട് ഞാന്‍ വളര്‍ന്നു
അമുര്തുപോലമ്മയെന്നന്നു ചൊല്ലി
പിന്നെ ഞാന്‍ ഇംഗ്ലീഷ് മീഡിയത്തില്‍
പിന്നീട് മമ്മിയെന്നമ്മേ വിളിച്ചു
അപ്പന്റെ സല്പ്പെരോടുക്കി പിന്നെ
താടിയെന്നക്കി പരിഹസിച്ചു
പിന്നെ ഞാനാകാശ തേരിലേറി
ഇംഗ്ലിഷിലഞ്ഞുറു ഡിഗ്രി നേടി
മലയാളനാട്ടില്‍ പറന്നിറങ്ങി
തുമ്മീതും ചീറ്റിതും ഇംഗ്ലിഷിലായി
കഷ്ടമെന്നമ്മ്ക്ക് ഞാനന്ന്യനായി
പാവമെന്‍ നാട്ടാര്ക്കുമന്യനായി ഞാന്‍
കഴുത്തില്‍ മുറുകുന്ന ടൈയഴിച്ചു
വഴിമുട്ടി നില്‍ക്കുന്ന രക്തമോട്ടാന്‍
കാലിലെ ചങ്ങല ഷൂസഴിച്ചു
അര ബെല്റ്റു ഞാനൂരി തോട്ടിലിട്ടു.
കറൂത്തുള്ള കണ്ണിന്റെ കുളിര്‍ ക്കണ്ണട
വഴിയിലെ പാറ ക്കെറിഞ്ഞുടച്ചു
തൂവെള്ള  ദോത്തിയെടുത്‌ടുത്തു
പരിശുദ്ധ വെള്ളയുടുപ്പണിഞ്ഞു
കാലിന്‍   റബ്ബറിന്‍ ചെരിപ്പണിഞ്ഞു
മലയാളി ഞാന്‍ പിന്നെ മാനമോടെ
അടിവെച്ചു മന്ദം നടന്നു നാട്ടില്‍
വിങ്ങുമെന്‍ പെറ്റമ്മ പുഞ്ചിരിച്ചു
വീണ്ടുമെന്‍ നാട്ടാരും പുഞ്ചിരിച്ചു


Malayali - a malayalam kavitha (poem) by Malayalam poet C Kaliyampuzha published in Maambookal kavitha samaharam by H&C Books.

0 comments: