Malayalam kavitha - പച്ച പശു

Tuesday, December 14, 2010

അകന്നു വാഴുന്നെന്‍
സ്വന്തബന്ധുക്കള്‍
കൊഴിഞ്ഞു വീഴുന്നെന്‍
പ്രിയമുള്ളോരെല്ലാം
അടര്‍ന്നു വീഴുന്ന
പഴുത്തില പോലെ
മണ്ണില്‍ ലയിച്ചവര്‍
ഇല്ലാതെയാവുന്നു
അല്ലല്ല മണ്ണോടു
മണ്ണായിച്ചേരുന്നു
 മനംപുരട്ടുന്നോ-
രോര്‍മ്മയാവുന്നു
ആ മണ്ണുതിര്‍ക്കുന്ന
നീര്‍ച്ചോലയില്‍നിന്നും
ഞാനെന്റെ ജീവന്റെ
നീരൂറ്റി വാഴുന്നു
ഞാനെന്നു മണ്ണാവും
മണ്ണോടലിന്ജീടും
ചിന്തിച്ചിരിപ്പൂ ഞാന്‍
ജഗം ഭരിക്കുവോന്‍
വിളിക്കുവോളവും
മെല്ലേ ശ്വസിച്ചു ഞാന്‍
ഇവിടോതുങ്ങിടാം
പച്ച പശുപോലെ.

2 comments:

Cyril said...

Nalla Kavithayanu

Girish Kumar said...

super kavitha yanu sir , best of luck