Asante kalpana (ആശാന്റെ കല്പന)

Monday, December 13, 2010

ഓടിയും ചാടിയും
ജീവിതം തീരുമ്പോ-
ഴെന്തോ കൈവിട്ടു
പോണ പോലെ
എന്തൊരു സുന്ദര
സ്വര്‍ഗമീ ഭൂമിയില്‍
നരകം പണിഞ്ഞു
തിരിച്ചു പോണോര്‍
എത്ര മനോന്ജം
മധുരമാ പുഞ്ചിരി
കുഞ്ഞിളം ചുണ്ടി-
ലുതിര്‍ത്തു നമ്മള്‍
കാല്‍ വളര്‍ന്നപ്പോഴും
കൈ വളര്‍ന്നപ്പോഴും
കൂടെ വളര്‍ന്നു
കുശുമ്പും പകേം.
തങ്ങളില്‍ തങ്ങളില്‍   
സ്നേഹിക്കുവാന്‍ ചൊല്ലി 
തമ്മാമ്മിലൊറ്റി-
ക്കളിച്ചു  നമ്മള്‍
ഇല്ലിനി നേരമി-
ല്ലോടെടാ ഓട്ടം 
ഓട്ടം നിര്‍ത്തുവാ-
നാന്ജയായി.
പാവക്കൂത്താശന്റെ
കല്പനയായ് ...


Click here to view video of recitation by the poet

0 comments: